بسم الله الرحمن الرحيم

Al Birr Islamic Pre-School

Chinakkal - Moonniyur



ആധുനിക പഠനബോധന സംവിധാനങ്ങളിലൂടെ മതപഠനം പുനക്രമീകരിക്കുകയെന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ പുതിയ പഠനബോധന സംവിധാനമാണ് അൽബിർറ് ഇസ്ലാമിക് പ്രീ സ്കൂൾ. ശുദ്ധ പ്രകൃകത്തിൽ ജനിച്ചു വളരുന്ന ശിശുവിലെ വിചാരവികാരങ്ങൾ ഇസ്ലാമിക സംസ്കൃതിയിൽ വാർത്തെടുക്കുകയെന്നതാണ് അൽ ബിർറിൻറെ പ്രഥമവും പ്രധാനവുമായ ലക്ഷ്യം. മാറി വരുന്ന സാമൂഹിക സാംസ്കാരിക സാഹചര്യത്തിലും ശാസ്ത്രത്തി- കുതിപ്പിലും തനിമയും പഴമയും നഷ്ടപ്പെടാതെ കാലാതിവർത്തിയും സർവാതിശായിയുമായി നില കൊള്ളുന്ന ഇസ്ലാമിക അധ്യാപനങ്ങളുടെ പ്രശസ്തി വർദ്ധിച്ചു വരുന്ന ഇന്നി സാഹചര്യത്തിൽ ബോധനപ്രക്രിയയുടെ ആഹ്ലാദകരവും സുഗമവുമായ പ്രവർത്തനം സാദ്ധ്യമാക്കാൻ ആധുനിക സാങ്കേതിക വിദ്യകളുടെ സഹായവും മനശ്ശാസ്ത്ര സമീപന രീതിയും അവലംബിച്ചു കൊണ്ടാണ് അൽ ബിർറ് സംവിധാനിച്ചിരിക്കുന്നത്.

പ്രവർത്തന നിരത, അന്വേഷിക്കാനും കണ്ടെത്താനുമുള്ള ത്വര തുടങ്ങി സവിശേഷ ഗുണങ്ങളോട് കൂടിയ ശൈശവ പ്രകൃതത്തിനനുസൃതമായ വിദ്യാഭ്യാസ സമീപന രീതിയാണ് ഇവിടെ ആവിഷ്കരിച്ചിട്ടുള്ളത്. തീർത്തും ശിശു കേന്ദീകൃത അന്തരീക്ഷത്തിൽ പ്രവർത്തനോന്മുഖവും ചടുലവുമായ പഠന പ്രവർത്തനങ്ങൾ, സുരക്ഷിതത്വ ബോധവും സാമൂഹിക വീക്ഷണവും വളർത്തിയെടുക്കാൻ സ്നേഹവും പരിലാളനയും നിറഞ്ഞ ക്ലാസ്സ്റൂം അന്തരീക്ഷം, നിരന്തര പരിശീലനത്തിലൂടെ പുതിയ പഠന ബോധന സംവിധാനത്തിനു ഉതകുന്ന വിധം സജ്ജമാക്കിയെടുത്ത അധ്യാപികമാർ, ശിശുസഹൃദ ക്യാ൦പസ് തുടങ്ങി വച്ച അൽ ബിർറിൻറെ പ്രത്യേകതയാണ് സംസ്ഥാനത്താദ്യമായി അറബി-ഇംഗ്ലീഷ് മീഡിയത്തിലൊരു പ്രീപ്രൈമറി സ്കൂൾ.



എന്ത് കൊണ്ട് ചിനക്കൽ അൽ ബിർറ്

അൽ ബിർറി പ്രാരംഭദശയിൽ തന്നെ പ്രയാണമാരംഭിച്ച സ്ഥാപനമാണ് അൽ ബിർറ് ചിനക്കൽ. സംസ്ഥാനത്തെ മികച്ച അൽബിർറിനുള്ള പ്രഥമ കോട്ടുമല ബാപ്പുമുസ്ലിയാർ സ്മാരക അവാർഡ് നേടിയ ഈ സ്ഥാപനം തുടക്കത്തിൽ രണ്ടു ബാച്ചുകളിലായി 48 കുട്ടികളുമായി തുടങ്ങി ഇന്ന് ആറു ബാച്ചുകളിലായി 132 കുട്ടികളുമായി ജൈത്രയാത്ര തുടരുന്നു.

വീട് രണ്ടാമത്തെ സ്കൂൾ, സ്കൂൾ രണ്ടാമത്തെ വീട് എന്ന തത്വത്തെ അന്വർത്ഥമാക്കും വിധം നിരവധി പാഠ്യപാഠ്യേതര പ്രവർത്തനങ്ങളുമായി മുന്നോട്ട് ഗമിക്കുന്ന ഈ സ്ഥാപനം, ഇസ്ലാമിക ജീവിത രീതി ശൈശവത്തിൽ തന്നെ കുട്ടികളിൽ ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടി തയ്യാറാക്കിയ പ്രാക്ടിക്കൽ ട്രൈവ്സ്, കുട്ടിയുടെ പഠനത്തോടൊപ്പം രക്ഷിതാക്കളിലും നിരന്തരം ബോധനം സാധ്യമാക്കുന്നതിനു വാർത്തെടുത്ത …….Endless Studentship തുടങ്ങിയവ അവതരിപ്പിച്ചു കൊണ്ട്, മറ്റു സ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്തമായി നിൽക്കുന്നു. പാഠ്യപാഠ്യേതര വിഷയങ്ങൾ കലാപരമായി സംവിധാനിച്ചിട്ടുള്ള ക്ലാസ്സ്റൂമുകൾ, പാഠ്യേതര വിഷയങ്ങളിൽ കുട്ടിയുടെ നിരന്തര പങ്കാളിത്വം തുടങ്ങിയവ ഈ സ്ഥാപനത്തെ വേറിട്ടതാക്കുന്നു.

കഴിഞ്ഞ മൂന്നു തവണയും ഫെസ്റ്റിൽ ചാംബ്യന്മാരായതും, കലാപ്രതിഭാ പട്ടം ചൂടിയതും സ്കൂളിൻറെ ചരിത്രത്തിലെ പൊൻതൂവലാണ്. രക്ഷിതാക്കൾക്ക് വേണ്ടി മാത്രം തയ്യാറാക്കിയ അവധിക്കാല കോഴ്സ്, പഠനത്തിൽ പിന്നാക്കം നിൽക്കുന്നവരെ തിരഞ്ഞെടുത്തുകൊണ്ട് നടപ്പിലാക്കുന്ന എഡ്യൂ തെറാപ്പി തുടങ്ങിയ പദ്ധതികൾ സ്ഥാപനത്തെ മികവുറ്റതും വേറിട്ടതുമാക്കുന്നു.

By Fathima P Kadappadi

Comments