Posts

بسم الله الرحمن الرحيم Al Birr Islamic Pre-School Chinakkal - Moonniyur ആധുനിക പഠനബോധന സംവിധാനങ്ങളിലൂടെ മതപഠനം പുനക്രമീകരിക്കുകയെന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ പുതിയ പഠനബോധന സംവിധാനമാണ് അൽബിർറ് ഇസ്ലാമിക് പ്രീ സ്കൂൾ. ശുദ്ധ പ്രകൃകത്തിൽ ജനിച്ചു വളരുന്ന ശിശുവിലെ വിചാരവികാരങ്ങൾ ഇസ്ലാമിക സംസ്കൃതിയിൽ വാർത്തെടുക്കുകയെന്നതാണ് അൽ ബിർറിൻറെ പ്രഥമവും പ്രധാനവുമായ ലക്ഷ്യം. മാറി വരുന്ന സാമൂഹിക സാംസ്കാരിക സാഹചര്യത്തിലും ശാസ്ത്രത്തി - sâ കുതിപ്പിലും തനിമയും പഴമയും നഷ്ടപ്പെടാതെ കാലാതിവർത്തിയും സർവാതിശായിയുമായി നില കൊള്ളുന്ന ഇസ്ലാമിക അധ്യാപനങ്ങളുടെ പ്രശസ്തി വർദ്ധിച്ചു വരുന്ന ഇന്നി sâ സാഹചര്യത്തിൽ ബോധനപ്രക്രിയയുടെ ആഹ്ലാദകരവും സുഗമവുമായ പ്രവർത്തനം സാദ്ധ്യമാക്കാൻ ആധുനിക സാങ്കേതിക വിദ്യകളുടെ സഹായവും മനശ്ശാസ്ത്ര സമീപന രീതിയും അവലംബിച്ചു കൊണ്ടാണ് അൽ ബിർറ് സംവിധാനിച്ചിരിക്കുന്നത്. പ്രവർത്തന നിരത, അന്വേഷിക്കാനും കണ്ടെത്താനുമുള്ള ത്വര തുടങ്ങി സവിശേഷ ഗുണങ്ങളോട് കൂടിയ ശൈശവ പ്രകൃതത്തിനനുസൃതമായ വിദ്യാഭ്യാസ സമീപന രീതിയാണ് ഇവിടെ ആവിഷ്കരിച്ചിട്ടുള്ളത്. തീർത്തും ശിശു കേന്ദീകൃത അന്തരീക്ഷത്തിൽ പ്രവർത്തനോ